തിരുവനന്തപുരം : വൃക്കയിൽ ട്യൂമർ ബാധിച്ച 51 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് 'ക്രയോഅബ്ലേഷൻ' എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെ ആശ്വാസമേകി തിരുവനന്തപുരം കിംസ്ഹെൽത്ത്. ശീതീകരണത്തിലൂടെ ശരീരത്തിലെ അസാധാരണ കോശങ്ങളെയും ട്യൂമറുകളെയും നശിപ്പിക്കുന്ന 'ഫ്രീസ് ടെക്നോളജി' എന്ന മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.
കഠിനമായ വയറുവേദന അനുഭവപ്പെട്ടതുമൂലം മറ്റൊരു ആശുപത്രിയിൽ നടത്തിയ സിടി സ്കാനിലാണ് രോഗിയുടെ വലത് വൃക്കയിൽ 2 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയത്. ......
കോർപ്പറേഷൻ കെട്ടിടത്തിനുള്ളില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മില്‍ സംഘർഷം
പ്രശ്നം നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു.
മേയർ വി വി രാജേഷിനെ സിപിഎം കൗണ്‍സിലർമാർ തടയാൻ ശ്രമിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥും സ്ഥലത്തുണ്ട്. ......
തിരുവനന്തപുരം: നിയമപ്രകാരമല്ലാതെ ഇഷ്ടദേവന്മാരുടെയും വിപ്ലവ വീരന്മാരുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ, തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരം നിലനിർത്തി. കോടതി വിധി വന്ന് മണിക്കൂറുകൾക്കകം ഇരുപതിൽ 19 കൗൺസിലർമാരും 'ദൈവനാമത്തിൽ' പുനഃസത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ......
തിരുവനന്തപുരം : ലഹരി വിപത്തിനെതിരെ 'ഗാർഡിയൻസ്' സമിതി രൂപീകരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി. സന്നദ്ധ സമിതി രൂപീകരണവും പരിശീലനവും ജൂൺ 26ന് രാവിലെ 10 മുതൽ 3 വരെ തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററിൽ നടക്കും. ......
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചുവെന്ന് ആരോപണം. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതിഷേധം നടത്തിയ സ്ഥലത്ത് നിന്നും ബ്ലേഡുകള് കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകള് ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ......
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തുടക്കമിട്ട സ്വപ്ന പദ്ധതിയായ പത്രപ്രവർത്തക ക്ഷേമ പദ്ധതി അടക്കം ക്ഷേമ പരിപാടികൾക്ക് ബജറ്റിൽ പിന്തുണയും സഹകരണവും ഉറപ്പ് നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ശ്ലാഘനീയമാണ്. ......